വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ
കോലഞ്ചേരി: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിജയോത്സവം ചടങ്ങിൽ ആദരിച്ചു. വി.പി. സജീന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപിക ജീമോൾ കെ. ജോർജ്, പ്രിൻസിപ്പൽ ബിജുകുമാർ, വാർഡ് മെമ്പർ കല റെജി, പിടിഎ പ്രസിഡന്റ് എൻ.എം. നാസർ, എംപിടിഎ പ്രസിഡന്റ് രേവതി കണ്ണൻ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ 32 വിദ്യാർഥികളും പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ 26 പേരും ആദരം ഏറ്റുവാങ്ങി.
ഫാ. ജോസഫ് മെമ്മോറിയൽ സ്കൂൾ
കോതമംഗലം: പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച മെറിറ്റ് ഡേ ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ. ആഷ്ലി ജോസഫ്, വാർഡ് കൗൺസിലർ ജിജി ജോമോൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം മീരാ കൂത്തുർ, പ്രിൻസിപ്പൽ എ. സുനിൽ, പിടിഎ പ്രസിഡന്റ് ജിജി മത്തായി, വൈസ് പ്രസിഡന്റ് പി.ബി. സജി എന്നിവർ പ്രസംഗിച്ചു.